മൂന്നാറില്‍ നാല് കെട്ടിടങ്ങള്‍ക്ക് സ്റ്റോപ് മെമ്മോ

Wednesday 13 July 2011 3:30 pm IST

മൂന്നാര്‍: മൂന്നാറിലെ നാലു കെട്ടിടങ്ങളുടെ നിര്‍മാണം സര്‍ക്കാര്‍ തടഞ്ഞു. ടീകോര്‍ട്ട്, കാക്കനാട്, മെഹ്ബൂബറി, വണ്ടര്‍ ലാന്‍ഡ് എന്നീ റിസോര്‍ട്ടുകളുടെ നിര്‍മാണമാണ് തടഞ്ഞത്. ഇടുക്കി സബ് കലക്ടര്‍ രാജമാണിക്യത്തിന്റെ ഉത്തരവു പ്രകാരമാണിത്. റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി ഇല്ലാത്തതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കാരണം. മേഖലയില്‍ രണ്ടു നിലയ്ക്കു മുകളിലുള്ള കെട്ടിടങ്ങളുടെ നിര്‍മാണവും തടഞ്ഞു. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിനു ശേഷമാകും ഇക്കാര്യത്തില്‍ നടപടിയുണ്ടാവുകയെന്നും ജില്ലാഭരണകൂടം അറിയിച്ചു.