ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് നടത്തിയ ജനകൂട്ടത്തിന് നേരെ സുരക്ഷാസേന നടത്തിയ വെടിവയ്പ്പില്‍ യുവാവ് മരിച്ചു. ജമ്മു കശ്മീരിലെ ബന്ദിപോറ ജില്ലിയിലെ രംഗര്‍ത് മേഖലയിലാണ് സംഭവം.
വെടിവയ്പ്പില്‍ പരിക്കേറ്റ 22കാരനെ ഉടന്‍ തന്നെ ബന്ദിപോറ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ മരിച്ചത്.
സുരക്ഷാസേനയുടെ വാഹനങ്ങള്‍ക്ക് നേരെ ജനകൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സേന വെടിവയ്പ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: