കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജ് സ്റ്റുഡന്റ്സ് മാഗസിനില്‍ ദേശീയപതാകയെയും ദേശീയഗാനത്തെയും അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ ചേര്‍ത്തതിനെതിരെ എഡിറ്ററടക്കം 13 പേര്‍ക്കെതിരെ കേസ്.
എബിവിപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മ്മടം പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്.
ദേശീയഗാനം സ്ക്രീനില്‍ വരുമ്പോള്‍ തിയേറ്ററിലെ കസേരകള്‍ക്ക് പിന്നില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന രണ്ട് പേരുടെ കാര്‍ട്ടൂണാണ് വിവാദമായിരിക്കുന്നത്. കോളേജിന്റെ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളേജ് യൂണിയന് മാഗസിന് പുറത്തിറക്കിയിരിക്കുന്നത്.
പെല്ലറ്റ് എന്ന് പേരിട്ടിരിക്കുന്ന മാസികയില്‍ കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം’ എന്ന അടിക്കുറിപ്പോടെയാണ് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: