ന്യൂദല്‍ഹി: ആസാമിലെ കാസിരംഗ ദേശീയ ഉദ്യാനത്തിലെയും ബുറാചാപുരിയിലേയും കടവുകളുടെ എണ്ണത്തില്‍ വര്‍ധനവ്. കാസിരംഗയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായ വര്‍ധനവില്‍ കടുവകളുടെ എണ്ണം 104 ആയി ഉയര്‍ന്നു. അതായത് 100 ചതുരശ്ര കി.മി ചുറ്റളവില്‍ 21 കടുവകള്‍ വച്ചുണ്ടകും.
2014ലെ കണക്കനുസരിച്ച് 83 കടുവകളാണ് കാസിരംഗയിലുണ്ടായിരുന്നത്. കാസിരംഗയില്‍ 95 മുതിര്‍ന്ന കടുവകളാണുള്ളത്. അതേസമയം ബുറാചാപുരിയില് രണ്ട് മുതിര്‍ന്ന കടുവകളും കുട്ടി കടുവകളുമാണുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
860 ചതുരശ്ര കിലോമീറ്ററില്‍ ചുറ്റപ്പെട്ട് കിടക്കുന്ന കസിരംഗ കടുവാ സംരക്ഷണ കേന്ദ്രത്തിലാണ് കാസിരംഗ ദേശീയ ഉദ്യാനവും ബുറാചാപുരിയും സ്ഥിതി ചെയ്യുന്നത്.
അസാമില്‍ നാല് കടുവ സംരക്ഷണ കേന്ദ്രങ്ങളാണുള്ളത്. കാസിരംഗ, മനാസ്, ഒറാങ്, നമേരി എന്നിവയാണ് കടുവ സംരക്ഷ കേന്ദ്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: