ചൈനയിലെ നഴ്‌സറി സ്‌കൂളിലുണ്ടായ സ്‌ഫോടനം: കുറ്റവാളിയും കൊല്ലപ്പെട്ടെന്ന് പോലീസ്

Friday 16 June 2017 3:25 pm IST

ബീജിങ്: ചൈനയിലെ നഴ്‌സറി സ്‌കൂളില്‍ വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ കുറ്റവാളിയും കൊല്ലപ്പെട്ടെന്ന് പോലീസ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിക്കുകയും ചെയ്തതില്‍ നിന്നാണ് ഇത് വ്യക്തമായതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 22നും 25നും ഇടയില്‍ പ്രായമുള്ള യുവാവാണ് സ്‌ഫോടനം നടത്തിയതെന്നും പോലീസ് പറഞ്ഞു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാംഗ്‌സുവിലെ ഫെംഗ്‌സിയാനില്‍ കിന്റര്‍ഗാര്‍ട്ടനിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴു പേര്‍ കൊല്ലപ്പെടുകയും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രാദേശിക സമയം വൈകുന്നേരം 4.50 ന് കുട്ടികള്‍ സ്‌കൂളില്‍നിന്നും പുറത്തേക്കുപോകുന്ന സമയത്താണ് സ്‌ഫോടനം നടന്നതെന്നായിരുന്നു വിവരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.