കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉമ്മന്‍ചാണ്ടി

Friday 16 June 2017 3:43 pm IST

തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മെട്രോ ഉദ്ഘാടന ചടങ്ങിന് എത്താന്‍ കഴിയില്ലെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിലേക്ക് തന്നെ വിളിക്കാത്തതില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയില്‍ വിവാദങ്ങളല്ല, റിസള്‍ട്ടാണ് പ്രധാനമെന്നും .ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ്‌കേരളം മനസ്സുവച്ചാല്‍ എന്തും സാധിക്കുമെന്നതിന്റെ ഉദാഹരണമാണ് മെട്രോ. നാളത്തെ ചടങ്ങില്‍ പങ്കെടുക്കില്ലെങ്കിലും മറ്റൊരു ദിവസം കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.