ന്യൂദല്‍ഹി: അമ്പതിനായിരം രൂപയോ അതില്‍ കൂടുതലോ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി കേന്ദ്ര റവന്യു മന്ത്രാലയം ഉത്തരവിറക്കി. പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും അധാര് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനും പാന്‍ നമ്പറിനെ ആധാറുമായി ബന്ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര നിര്‍ദേശം സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് പുതിയ നിര്‍ദേശവും വന്നിരിക്കുന്നത്.
നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31 ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. ഡിസംബര്‍ 31 ന് ശേഷം ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: