ബസ് സര്‍വീസുകള്‍ നിര്‍ത്തി യാത്രക്കാര്‍ ദുരിതത്തില്‍

Friday 16 June 2017 7:47 pm IST

മുഹമ്മ: ചേര്‍ത്തലയില്‍ നിന്നും തണ്ണീര്‍മുക്കം വഴി മുഹമ്മയിലേയ്ക്കുള്ള രാത്രികാല സര്‍വീസ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയതില്‍ വ്യാപക പ്രതിഷേധം. രാത്രി 10.40ന് പുറപ്പെടുന്ന ഈ ബസ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേരുടെ ആശ്രയമായിരുന്നു. വൈക്കത്ത് നിന്നും തണ്ണീര്‍മുക്കം ബണ്ടില്‍ എത്തുന്ന കിഴക്കന്‍മേഖലയിലുള്ള യാത്രക്കാര്‍ക്കും മുഹമ്മയില്‍ എത്താനുള്ള സൗകര്യമാണ് ഇതോടെ ഇല്ലാതായത്. നിലവില്‍ ചേര്‍ത്തലയില്‍ നിന്നും മുഹമ്മയ്ക്കുള്ള അവസാന ബസ് രാത്രി 8.40നാണ്. വര്‍ഷങ്ങളായി മുഹമ്മയില്‍ നിന്നും പുലര്‍ച്ചെ 5ന് പുറപ്പെട്ടിരുന്ന സര്‍വീസും കഴിഞ്ഞ ദിവസം മുതല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ആലപ്പുഴയില്‍ നിന്നും പുലര്‍ച്ചെ 4.30ന് മുഹമ്മ വഴി ബസ് സര്‍വീസ് ആരംഭിച്ചെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഫലത്തില്‍ ഇതും നിലച്ചമട്ടാണ്. നിര്‍ത്തലാക്കിയ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന് അരങ്ങ് സോഷ്യല്‍ സര്‍വീസ് ഫോറം രക്ഷാധികാരി സി പി ഷാജി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.