രണ്ട് ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Friday 16 June 2017 7:56 pm IST

കഞ്ചിക്കോട്: തമിഴ്‌നാട്ടില്‍ നിന്ന് ഓട്ടോറിക്ഷയുടെ സീറ്റിനടിയില്‍ ഒളിപ്പിച്ചു കടത്തിയ രണ്ടു ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. സംഭവത്തില്‍ കോയമ്പത്തൂര്‍ പേരൂര്‍ സ്വദേശി മാരസ്വാമി(47)യെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ കൂട്ടൂപാതയില്‍ നിന്നാണ് മൂന്നു ചാക്കുകളിലാക്കി സൂക്ഷിച്ച പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥ സംഘത്തെ വെട്ടിച്ചു കടക്കാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നു ലഹരി ഉല്‍പന്നങ്ങള്‍ മൊത്ത വിതരണക്കാര്‍ക്കെത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായതെന്നു പോലീസ് പറഞ്ഞു. സീറ്റിനടിയിലും പിന്നിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നെത്തിക്കുന്ന ഇവ മൂന്നിരട്ടി വിലയ്ക്കാണു വിറ്റഴിക്കുന്നത്. സിഐ ആര്‍. ഹരിപ്രസാദ്,എസ്‌ഐറിന്‍സണ്‍ എം.തോമസ്, ജൂനിയര്‍ എസ്‌ഐ അനുദാസ്, സിപിഒമാരായ അശോക്, സുജില്‍, ഹരിദാസ്,ജെബി എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.