മാവേലിക്കര: അവധി ലഭിക്കാത്തതിനാല്‍ വിവാഹ ദിവസം നാട്ടില്‍ വരാന്‍ സാധിക്കാതെ യുവാവ്. ഇറവങ്കര ഗീതാഭവനത്തില്‍ ശ്രീജിത്ത് യശോധരനാണ് കമ്പനി അധികൃതരുടെ കനിവ് കാത്ത് കഴിയുന്നത്.
കുവൈറ്റില്‍ ഗള്‍ഫ് റെന്റ് കാര്‍പ്പോ കമ്പനിയില്‍ ജോലി ചെയ്യുന്ന ശ്രീജിത്തിന്റെ വിവാഹം ശിവഗിരി സ്വദേശിനിയുമായി തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുകയാണ്. കമ്പനി അധികൃതരുമായി സംസാരിച്ച ശേഷമാണ് വിവാഹ തീയതി നിശ്ചയിച്ചത്. എന്നാല്‍ ഇപ്പോള്‍ അവധി നല്കാന് തയ്യാറല്ലെന്ന നിലപാടിലാണ് കമ്പനി.
ശ്രീജിത്തിന്റെ വീട്ടുകാര്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജിന് ഇമെയില്‍ വഴി പരാതി നല്കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടു. ആദ്യം അവധി നല്‍കാമെന്ന് അധികൃതര്‍ സമ്മതിച്ചെങ്കിലും വീണ്ടും നിലപാട് മാറ്റി. ഇതോടെ രണ്ടാമതും വിദേശകാര്യ മന്ത്രിക്ക് വീട്ടുകാര്‍ പരാതി നല്കി.
വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ച് ശ്രീജിത്തിന്റെ വരവും കാത്തിരിക്കുകയാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: