വില്ലേജ് ഓഫീസറില്ല; ജനങ്ങള്‍ ദുരിതത്തില്‍

Friday 16 June 2017 9:14 pm IST

കൊയിലാണ്ടി: വില്ലേജ് ഓഫീസറില്ല ജനങ്ങള്‍ക്ക് ദുരിതം.കൊയിലാണ്ടി നഗരസഭയിലെ പന്തലായനി വില്ലേജ് ഓഫീസിലാണ് ഓഫീസറില്ലാത്തത്. ചാര്‍ജുള്ള ഓഫീസര്‍ ഉണ്ടായിരുന്നെങ്കിലും, അവര്‍ സ്ഥലം മാറ്റം കിട്ടി പോവുകയായിരുന്നു. പകരം വിയ്യൂര്‍ ഓഫീസര്‍ക്കാണ് ചാര്‍ജ് എന്നാണ് രേഖയില്‍. സ്‌കൂളുകളും, കോളജുകളും തുറന്നതോടെ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റുകള്‍ക്കായി രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ഓഫീസ് കയറിയിറങ്ങുകയാണ്. ഓഫീസില്‍ എത്തുമ്പോഴാണ് വില്ലേജ് ഓഫീസറില്ലാത്ത വിവരം അറിയുന്നത്. തുടര്‍ന്ന് വിയ്യൂര്‍ വില്ലേജിലേക്ക് നെട്ടോട്ടമോടുകയാണ്. ഇവിടെ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ദിവസങ്ങള്‍ എടുക്കുന്നതായാണ് പരാതി. ഈ സാഹചര്യത്തില്‍ പന്തലായനി വില്ലേജ് ഓഫീസില്‍ അടിയന്തരമായി വില്ലേജ് ഓഫീസറെ നിയമിക്കണമെന്ന് ബിജെപി നഗരസഭാ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.