ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ ആറ് പോലീസുകാര്‍ വീരമൃത്യു വരിച്ചു. കശ്മീരിലെ അനന്ത്നാഗിലെ അച്ബാലില് പോലീസ് പട്രോളിംഗ് വാഹനത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്.ഒരു ഓഫീസര്‍ അടക്കം അഞ്ച്പോലീസുകാരാണ് കൊല്ലപ്പെട്ടത്.
പോലീസ് പട്രോളിംഗ് വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യത്തിന്റെയും സി.ആര്.പി.എഫിന്റെയും പോലീസിന്റെയും സംയുക്ത സംഘം ഭീകരര്‍ക്കെതിരെ പ്രത്യാക്രമണം തുടങ്ങി. ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ക്ക് പരിക്കേറ്റു.
അനന്ത്നാഗില്‍ ഭീകരര്‍ക്കുനേരെ ഇന്ന് നടന്ന പോലീസ് എന്‍കൗണ്ടറിന് പ്രതികാരമായാണ് ഈ ആക്രമണമെന്നാണ് അധികൃതരുടെ നിഗമനം. എന്‍കൗണ്ടറില്‍ ലഷ്കര്‍ ഭീകരനായ ജുനൈദ് മാട്ടുവാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: