കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു
Friday 16 June 2017 10:01 pm IST
ഇടുക്കി: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകര്‍ത്തു. വന്‍ദുരന്തം ഒഴുവായത് തലനാരിഴയ്ക്ക്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ചെറുതോണി വെള്ളകയത്തിന് സമീപത്താണ് അപകടം. ചെറുതോണി ഭാഗത്തേയ്ക്ക് വന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തില്‍പ്പെട്ടത്. കൊടും വളവില്‍ എതിരെ വന്ന ബസില്‍ ഇടിക്കാതെ കാര്‍ വെട്ടിച്ചപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ബസിന്റെ മുകളില്‍ വീണു. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന പോസ്റ്റില്‍ നിന്നും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വൈദ്യുതി പ്രസരണം തടഞ്ഞത്.