42 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Friday 16 June 2017 10:02 pm IST

  ചെറുതോണി: ജില്ലയില്‍ 42 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ വണ്ടിപ്പെരിയാര്‍, മറയൂര്‍, കൊന്നത്തടി, ദേവിയാര്‍കോളനി, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.മഞ്ഞപ്പിത്തം ബാധിച്ച് 15 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം വ്യക്തമല്ലെന്നും പ്രതിരോധ നടപടികള്‍ പഞ്ചായത്ത് കോര്‍പ്പറേഷന്‍ തലത്തില്‍ നടന്നുവരുന്നുണ്ടെന്നും ഇന്റര്‍ ഗ്രേറ്റഡ് ഡിസീസ് സര്‍വ്വലൈസന്‍സ് പ്രോഗാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.