ചെറുതോണി: ജില്ലയില്‍ 42 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയില്‍ വണ്ടിപ്പെരിയാര്‍, മറയൂര്‍, കൊന്നത്തടി, ദേവിയാര്‍കോളനി, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം എന്നിവിടങ്ങളിലാണ് ഡങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.മഞ്ഞപ്പിത്തം ബാധിച്ച് 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. സ്വാകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ എണ്ണം വ്യക്തമല്ലെന്നും പ്രതിരോധ നടപടികള്‍ പഞ്ചായത്ത് കോര്പ്പറേഷന് തലത്തില്‍ നടന്നുവരുന്നുണ്ടെന്നും ഇന്റര്‍ ഗ്രേറ്റഡ് ഡിസീസ് സര്വ്വലൈസന്സ് പ്രോഗാം കോര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രതിരോധ മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
പീരുമേട്: വഴിയോര കച്ചവടക്കാര്‍ റോഡ് കൈയേറി വ്യാപാരം നടത്തുന്നതിനാല്‍ വണ്ടിപ്പെരിയാര്‍ പാലത്തിലെ നടപ്പാതയിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാകുന്നു. ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ നിര്‍മ്മിച്ച പുതിയപാലത്തിന്റെ ഇരുവശങ്ങളിലുമാണ് അനധികൃതമായി കച്ചവടം നടത്തുന്നത്.
നടപ്പാതയില്‍ കയറാന്‍ ബുദ്ധിമുട്ടുള്ള രീതിയിലാണ് ഇവര്‍ കച്ചവടം നടത്തുന്നത്. നടപ്പാതയിലൂടെയുള്ള യാത്ര ബുദ്ധിമുട്ടായതിനാല്‍ പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതിനിടയിലൂടെയാണ് കാല്‍നടക്കാര്‍ യാത്ര ചെയ്യുന്നത്.
ഞായറാഴ്ചയാണ് ഇവിടുത്തെ ചന്തദിവസം. അന്നേദിവസം ടൗണില്‍ നല്ല തിരക്കുള്ള സമയമാണ്. ഇത് കണക്കിലെടുത്താണ് ഇവിടുത്തെ വ്യാപാരികള്‍ തന്നെ വഴിക്കച്ചവടങ്ങള് നടത്തുന്നത്. ഇതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: