ലണ്ടന്‍: ഏകദിന ക്രിക്കറ്റില്‍ അത്യുജ്ജല ഫോം തുടരുന്ന ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ചാമ്പ്യന്‍സ് ട്രോഫി സെമി പോരാട്ടത്തില്‍ മറ്റൊരു ചരിത്രമെഴുതി. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന റെക്കോഡ് ഇനി കോഹ്ലിക്ക് സ്വന്തം.
ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സിന്റെ റെക്കോര്‍ഡാണ് മറികടന്നത്. 175 ഇന്നിംഗ്സിലാണ് ഇന്ത്യന്‍ നായകന് 8000 തികച്ചത്. അതേസമയം ഡിവില്ലേഴ്സ് 183 ഇന്നിംഗ്സിലാണ് എണ്ണായിരം തികച്ചത്.
ബംഗ്ലാദേശിനെതിരായ സെമിഫൈനലിലെ 39-ാം ഓവറിലാണ് കോഹ് ലി ഡിവില്ലേഴ്സിന്റെ റെക്കോര്‍ഡ് മറികടന്നത്. ടീമിനെ വിജയത്തിലേയ്ക്ക് നയിച്ച നായകന് 96 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ 8000 തികയ്ക്കുന്ന ലോകത്തെ എട്ടാമത്തെ ഇന്ത്യക്കാരനും ലോകത്തെ 29-ാമത്തെ ബാറ്റ്സ്മാനുമാണ് കോഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: