ന്യൂദല്‍ഹി: യു.പി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ലോക്സഭാ സെക്രട്ടറി ജനറല്‍ ടി.കെ.വിശ്വനാഥന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എന്‍.ഡി.എയുടെ ജസ്വന്ത് സിംഗ് ആണ് അന്‍സാരിയുടെ എതിരാളി.
പ്രധാനമന്ത്രി മന്മോഹന് സിംഗ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, സമജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്, എന്‍.സി.പി അധ്യക്ഷന്‍ ശരരത് പവാര്‍ തുടങ്ങിയവരും പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്സാരിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: