തിരുനാള്‍ തുടങ്ങി

Friday 16 June 2017 10:36 pm IST

കോതനല്ലൂര്‍: കോതനല്ലൂര്‍ പളളിയിലെ കന്തീശങ്ങളുടെ തിരുനാള്‍ തുടങ്ങി. ഫാ. ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഞാറക്കുന്നേല്‍ കൊടിയേറ്റിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇന്ന് രാവിലെ 6.30ന് ആഘോഷമായ കുര്‍ബ്ബാന, വൈകിട്ട് 5ന് കുര്‍ബ്ബാന തുടര്‍ന്ന് സന്ദേശം. 18ന് രാവിലെ 6.30ന് ആഘോഷമായ കുര്‍ബ്ബാന തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിക്കല്‍, വൈകിട്ട് 5ന് കുര്‍ബ്ബാന സന്ദേശം മാര്‍.ജോസഫ് കല്ലറങ്ങാട്ട് .പ്രധാന തിരുനാള്‍ ദിവസമായ 19ന് രാവിലെ 6.30ന് കുര്‍ബ്ബാന, 8.30ന് ഇരട്ടകളുടെ രജിസ്ട്രഷന്‍, 9.30ന് ആഘോഷമായ സമൂഹബലി, 11.15 തിരുനാള്‍ പ്രദക്ഷിണം, 12.15ന് ഇരട്ടകളുടെ സമര്‍പ്പണ ശുശ്രൂഷ, 1ന് ഇരട്ടകള്‍ക്ക് സ്‌നേഹവിരുന്ന്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.