ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി വരുന്നു
കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി വരുന്നു. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും ആരോഗ്യപരിരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ജില്ലയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി (ആവാസ്) നടപ്പാക്കുന്നത്. 18 നും 60 നും ഇടയില്‍ പ്രായമുളള തൊഴിലാളികളയാണ് പദ്ധതിയില്‍ അംഗങ്ങളാക്കുക. അംഗങ്ങള്‍ക്ക് ഒരു വര്‍ഷം 15,000 രൂപയുടെ സൗജന്യചികിത്സ ലഭ്യമാകും.
പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കലക്ടര്‍ ചെയര്‍മാനായും ജില്ലാ ലേബര്‍ ഓഫീസര്‍ കണ്‍വീനറായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റി രൂപീകരിക്കും. മുന്‍സിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ക്യാമ്പ് സംഘടിപ്പിക്കും. തൊഴിലാളികളുടെ ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന് നല്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഷ്വറന്‍സ് സംയോജിത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: