യോഗ പൈതൃകം പ്രകാശനം ഇന്ന്

Friday 16 June 2017 11:10 pm IST

കൊച്ചി: പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ യോഗാധ്യാപക സംഗമത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് തെരേസാസ് കോളേജിലാണ് പരിപാടി. യോഗ പൈതൃകം എന്ന ത്രൈമാസികയുടെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10.30ന് ഇന്തോ-ശ്രീലങ്കന്‍ കള്‍ച്ചറല്‍ അക്കാദമിയുടെ ഡയറക്ടര്‍ രാഘവേന്ദ്ര പൈ യോഗ ഫോര്‍ ഡിഫന്‍സ് വര്‍ക്ക് ഷോപ്പും നടത്തും. മധുമേഹാ മുക്ത ഭാരത് പരിപാടി ഇന്ത്യയൊട്ടാകെ നടത്തുന്നുണ്ട്. ആയുഷ് ആവിഷ്‌കരിച്ച ഒന്‍പത് ദിവസത്തെ പരിപാടിയാണിത്. ഇതിന്റെ ഭാഗമായി പതഞ്ജലി യോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍ 250 സ്ഥലങ്ങളില്‍ യോഗ ശിബിരങ്ങള്‍ നടത്തി. ആയിരം ശബിരങ്ങള്‍ നടത്താനാണ് തീരുമാനം. പ്രസിഡന്റ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി സുരേഷ് പ്ലാവട, വൈസ് പ്രസിഡന്റുമാരായ വി.വി. നാരായണന്‍, എം.എല്‍. രമേഷ്, സെക്രട്ടറി രാജീവ് വാര്യര്‍, വി.കെ മോഹനന്‍, ചേതനാ അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.