മരട്: മരട് സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ‘ഹരിതം സഹകരണം’ പദ്ധതിയിലൂടെ 500 പേര്‍ക്ക് വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും വിതരണം ചെയ്യും. 19ന് രാവിലെ 10ന് ബാങ്കിന്റെ പുതിയ മന്ദിരത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ശതാബ്ദി സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. സ്വാഗതസംഘം ചെയര്മാന് ടി. പി. ആന്റണി അധ്യക്ഷനാകും. പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ.ജെ. ജോസഫ് ‘ഹരിതം സഹകരണം’ പദ്ധതി ഉദ്ഘാടനം ചെയ്യും. മരട് നഗരസഭ മുന്‍ ചെയര്മാന് അഡ്വ.ടി.കെ. ദേവരാജന്‍ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡണ്ട് വി. ജയകുമാര്‍, സി.സി. ഭാസ്കരന്, എന്‍.ജെ. ബാബു, സ്വമിന സുജിത്, എന്‍.എം. അഷ്റഫ്, വിജിമോള്‍ ഷാജി, കെ.ജെ. ഉഷ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: