പെന്‍ഷന്‍ പ്രായം കൂട്ടണം - കെ.മുരളീധരന്‍

Wednesday 18 July 2012 3:00 pm IST

തിരുവനന്തപുരം: യുവാക്കളെ വിശ്വാസത്തിലെടുത്ത്‌ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന്‌ കെ.മുരളീധരന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം 55ല്‍നിന്ന്‌ 56 ആക്കി ഉയര്‍ത്തിയപ്പോള്‍ ഒരു ചോരപ്പുഴയും ഒഴുകിയിട്ടില്ല. ഇനി അഥവാ ചോരപ്പുഴ ഒഴുക്കാന്‍ തീരുമാനിച്ചാല്‍ അത്തരക്കാര്‍ക്ക്‌ ആളെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനെതിരേ യൂത്ത്‌ കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്‌ പിന്നാലെയാണ്‌ മുരളിയുടെ അഭിപ്രായപ്രകടനം. കപട പരിസ്ഥിതി വാദികളെ കാത്തിരുന്നാല്‍ കേരളം ഇരുട്ടിലാകുമെന്നും അതിരപ്പിള്ളി പദ്ധതി എത്രയും വേഗം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇതിനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാട്ടണമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.