കശ്മീർ: കശ്മീരിലെ കുൽഗാം, അനന്ത്നാഗ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ഭീകരർ പോലീസ് ജീപ്പ് ആക്രമിച്ച് ആറ് പോലീസുകാരെ കൊലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ട് ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ജില്ലകളിലും ശ്രീനഗറിലും പോലീസും അർധസൈനിക വിഭാഗവും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. കഴിഞ്ഞ ദിവസം കൊടും ഭീകരനായ ലഷ്കർ കമാൻഡർ ജുനൈദ് മാട്ടുവിനെയും പങ്കാളിയേയും സൈന്യം വധിച്ചിരുന്നു.
സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടയിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് താഴ്വരയിലെ വിഘടനവാദികൾ ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: