ന്യൂദൽഹി: ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് വഞ്ചകനാണെന്ന് ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ദൽഹിയിലെ പാർട്ടി ഓഫീസിനു പുറത്തുള്ള മതിൽക്കെട്ടിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
കുമാർ വിശ്വാസ് വഞ്ചകനാണെന്നും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നുമാണ് പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നത്. കുമാറിനെ ഉടൻ തന്നെ പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്.
അടുത്തിടെ ദൽഹിയിൽ നടന്ന മുൻസിപ്പൽ കോർപ്പറേഷനിൽ ആപ്പ് പരാജയപ്പെട്ടതിനെ തുടർന്ന് പാർട്ടിയുടെ യൂണിറ്റ് കൺവീനർ സ്ഥാനം രാജിവച്ച ദിലീപ് പാണ്ഡെയെ പോസ്റ്ററിൽ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: