മൊബൈല്‍ വണ്‍ മെട്രോ ആപ്പ് മുഖ്യമന്ത്രി പുറത്തിറക്കി

Saturday 17 June 2017 2:47 pm IST

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാര്‍ക്കായുള്ള മൊബൈല്‍ വണ്‍ മെട്രോ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. കലൂര്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിലാണ് മുഖ്യമന്ത്രി മൊബൈല്‍ ആപ്പ് പുറത്തിറക്കിയത്. മെട്രോ യാത്ര എളുപ്പമാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ സമഗ്രമായി നല്‍കുന്ന മൊബൈല്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പ്. നഗരത്തിലെ മറ്റു സൗകര്യങ്ങളെയും സേവനങ്ങളെയും ആപ്പ് പരിചയപ്പെടുത്തും. മെട്രോ സര്‍വീസുകളുടെ തത്സമയ വിവരങ്ങള്‍, റൂട്ട് മാപ്പ്, ജേര്‍ണി പ്ലാനര്‍, നിരക്കുകള്‍, മൊബൈല്‍ ടിക്കറ്റിംഗ്, ലൊക്കേഷന്‍ ഷെയറിംഗ് എന്നീ സൗകര്യങ്ങള്‍ ആപ്ലിക്കേഷനിന്നു ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.