കൊളംബോ: അന്താരാഷ്ട്ര യോഗാദിനത്തോട് അനുബന്ധിച്ചു ഇന്ത്യ നേതൃത്വം നൽകിയ യോഗയിൽ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രപാല സിരിസേന പങ്കെടുത്തു. ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് ശ്രീലങ്കയിൽ യോഗ സംഘടിപ്പിച്ചത്.
ചടങ്ങിൽ സിരിസേന നിരവധി ആളുകൾക്കൊപ്പമാണ് യോഗ അഭ്യസിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും സന്ദേശങ്ങൾ പരിപാടി സ്ഥലത്തു പ്രദർശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: