കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ:ഹൈസ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ആദിത്യന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദിത്യ പുരസ്കാരം നല്കി ആദരിച്ചു. ആദിത്യ പുരസ്കാരവിതരണവും പ്രതിഭാസംഗമവും ചവറ കെഎംഎംഎല്‍ എംഡി കെ.കെ.റോയികുര്യന്‍ ഉദ്ഘാടനം ചെയ്തു. ആദിത്യന് പ്രസിഡന്റ് കെ.എം.അനില്‍ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തഴവ പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത മുഖ്യതിഥിയായിരുന്നു. ഹെഡ്മാസ്റ്റര് ഡി.സദാനന്ദന് മുഖ്യപ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: