കണ്ണൂര്‍: കെഎംസി-കെസി നമ്പര്‍ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കുക, പെര്‍മിറ്റ് അനുവദിച്ച സ്ഥലത്ത് മാത്രം ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുക, എല്ലാ ഓട്ടോറിക്ഷകള്‍ക്കും എല്ലാ സ്റ്റാന്റിലും പാര്‍ക്ക് ചെയ്യാമെന്ന ആര്‍ടിഒ നിലപാട് തിരുത്തുക, കെഎംസിയുള്ള ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുക, മതിയായ പാര്‍ക്കിംങ് കേന്ദ്രങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോര്പറേഷന് പരിധിയിലെ ഓട്ടോത്തൊഴിലാളികള്‍ പണിമുടക്കി. പണിമുടക്കിയ തൊഴിലാളികള്‍ പ്രതിഷേധ പ്രകടനവും കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ്ണയും നടത്തി. ധര്‍ണ്ണയില്‍ കുന്നത്ത് രാജീവന് അധ്യക്ഷത വഹിച്ചു. ടി.ഒ.മോഹനന് ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍, ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: