കണ്ണൂര്‍: വായനശാലകളില്‍ നടക്കുന്ന ലഹരി വിമുക്ത ക്ലബ്ബിന്റെയും ബോധവല്‍ക്കരണ ക്ലാസിന്റെയും റിസോഴ്സ് പരിശീലനത്തിന്റെ ഭാഗമായി നടന്ന ശില്‍പ്പശാല ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.മോഹനന് അധ്യക്ഷത വഹിച്ചു. എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.വി.സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി.ജയബാലന്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ.പത്മനാഭന്, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി.ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. ജി.ഡി.മാഷ്, കെ.പത്മനാഭന്, എം.ബാലന്, സി.സോമന്, എം.ശ്രീനേഷ്, പി.കെ.ഗോവിന്ദന്, ഇ.ചന്ദ്രന്, കെ.പി.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. ലഹരി പദാര്‍ത്ഥങ്ങളുടെ ലോകം എന്ന വിഷയത്തില്‍ കണ്ണപുരം എസ്ഐ ധനജ്ഞയദാസ്, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ വിവി ഷാജി എന്നിവര്‍ ക്ലാസെടുത്തു. 900 ലൈബ്രറികളില്‍ ക്ലാസെടുക്കേണ്ട 150 പേരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. ജില്ലാ സെക്രട്ടറി പി.കെ.ബൈജു സ്വാഗതവും എ.പങ്കജാക്ഷന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: