കണ്ണൂര്‍: ഈ വര്‍ഷത്തെ വായനാപക്ഷാചരണം ജൂണ്‍ 19ന് പിഎന്‍ പണിക്കരുടെ ചരമദിനം മുതല്‍ ജൂലൈ ഏഴ് ഐവി ദാസിന്റെ ജന്മദിനം വരെ വിവിധ വിപുലമായി ആഘോഷിക്കും. ജില്ലാതല ഉദ്ഘാടനം 19ന് രാവിലെ 9.30ന് മുന്‍സിപ്പല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിക്കും. വിദ്യാര്‍ത്ഥികളും സാംസ്കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ ആയിരത്തോളം പേര് അണിനിരന്നുള്ള കൂട്ട വായനയാണ് ഉദ്ഘാടനച്ചടങ്ങ്. സംസ്ഥാന സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്കേഷന്‍സ് വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന് എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 19 ന് എല്ലാ വിദ്യാലയങ്ങളിലും വായനാദിന പ്രതിജ്ഞയെടുക്കും.
19 മുതല്‍ ജൂലൈ ഏഴ് വരെയുള്ള ദിവസങ്ങളിലായി ജില്ലയിലെ മുഴുവന്‍ വായനശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാക്ഷരതാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വൈകീട്ട് വായനശാലകളില്‍ അക്ഷര ദീപം തെളിയിക്കും. സമാപന പരിപാടി നാല് താലുക്ക് കേന്ദ്രങ്ങളില്‍ ജൂലൈ 7, 8 തീയ്യതികളിലായി നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: