കണ്ണൂര്‍: പ്രകൃതിയുമായി ഇഴുകിചേരാത്ത വിദ്യാഭ്യാസം അപൂര്‍ണ്ണമാണെന്നും മണ്ണിന്റെ ഗന്ധം വഹിക്കാത്ത കുട്ടികള്‍ ആര്‍ജിക്കുന്ന അറിവ് ശാശ്വതമല്ലെന്നും ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.കെ.സുരേഷ് ബാബു പറഞ്ഞു. വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ നന്മയുള്ള തലമുറയെ സൃഷ്ടിക്കാനുതകുന്നതാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജൈവവൈവിധ്യ ഉദ്യാനം ഫലപ്രദമായി നടപ്പാക്കുന്നതിന് സര്‍വ്വശിക്ഷാ അഭിയാന് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.പി.വി.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്ററുമായ വി.സി.ബാലകൃഷ്ണന് ക്ലാസെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ടി.പി.വേണുഗോപാലന്‍ സ്വാഗതവും കണ്ണൂര്‍ സൗത്ത് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ.പ്രകാശ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: