ഇരിട്ടി: റോഡരികില്‍ നില്‍ക്കുകയായിരുന്ന യുവാവ് അമിതവേഗതയില്‍ വന്ന കാറിടിച്ച് മരിച്ചു.കൊട്ടിയൂര്‍ പാല്‍ചുരം കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ കുന്നുമ്പുറത്ത് സന്തോഷാണ്(37)ദാരുണമായി മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രക്കാരായ നാലുപേരെപേരാവൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
കൊട്ടിയൂര്‍ അമ്പായത്തോടില്‍ ഉച്ചയോടയായിരുന്നു അപകടം.മാനന്തവാടിയില്‍ നിന്ന് കീഴപ്പള്ളിയിലേക്ക് വരികയയിരുന്ന നാനോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന സന്തോഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനടിയിലേക്ക് വീണ സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പാല്‍ചുരത്തെ കുന്നുമ്പുറത്ത് കുമാരന്റെയും ഭാനുമതിയുടെയും മകനാണ് സന്തോഷ്. ഭാര്യ: മിനി. മക്കള്‍: സാനിയ, മിന്നു, കണ്ണന്. സഹോദരങ്ങള്‍: വാസു, വിജയന്, വിനോദ്, മോഹന്‍ദാസ്, മനോജ്, അനീഷ്, അനിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: