ആലപ്പുഴ: ജില്ലയില്‍ തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര് ത്തനം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണെന്ന് ജില്ലാ തയ്യല്‍ തൊഴിലാളി സംഘം (ബിഎംഎസ്) ജില്ലാ ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള പറഞ്ഞു.
ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കസേര മൂന്നുമാസമായി ഒഴിഞ്ഞുകിടക്കുകയാണ്. പന്ത്രണ്ടിലധികം ജീവനക്കാരുടെ സ്ഥാനത്ത് നിലവില്‍ മൂന്നു പേര് മാത്രമാണ് ജോലി ചെയ്യുന്നത്.
തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സംബന്ധിച്ച ജോലികള്‍ നടക്കുന്നില്ല. ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാനും പ്രസിഡന്റ് ഡി. ദേവരാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി തീരുമാനിച്ചു.
ഭാരവാഹികളായ സുജാത ജഗന്നാഥന്, സ്നേഹ വിജയന്, അജിത മനോജ്, ബിന്ദു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: