ആലപ്പുഴ: എച്ച് 1 എന്‍ 1 പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണെന്നും ആശങ്ക വേണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വൈറസ് രോഗമായ എച്ച് 1 എന്‍1 പനി പ്രധാനമായും പകരുന്നത് രോഗി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണ.്
ആരോഗ്യവും രോഗപ്രതിരോധശേഷിയും നിലനിര്‍ത്തുക. പോഷകാഹാരങ്ങള്‍ കഴിക്കുക. രോഗം മറ്റുള്ളവരിലേക്ക് പകരാതെ തടയുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. സാധാരണമല്ലാത്ത ശക്തമായ പനി, തൊണ്ടവേദന, ചുമ, തലവേദന, ശരീരവേദന, കഠിനക്ഷീണം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ സമീപിക്കണം. ഇതോടൊപ്പം ഛര്‍ദ്ദിലും വയറിളക്കവും ശ്വാസംമുട്ടല്‍, നെഞ്ചുവേദന രക്തം കലര്‍ന്ന കഫം എന്നിവയും ഉണ്ടാകാം. ഗര്‍ഭിണികള്‍ ജലദോഷം, ചുമ, തുമ്മല്‍, പനി, എന്നിവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് യഥാസമയം നിര്‍ബന്ധമായും കഴിക്കുകയും, ധാരാളം പോഷാകഹാരങ്ങള് കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: