ചേര്‍ത്തല: ബാലഗോകുലം ആലപ്പുഴ ജില്ലാ വാര്‍ഷിക സമ്മേളനം ഇന്ന് നടക്കും. രാവിലെ പത്തിന് എസ്എല്‍ പുരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രത്തില്‍ ചേരുന്ന സമ്മേളനം സംവിധായകന് ശ്രീകുമാര്‍ അരൂക്കുറ്റി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി വി.ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പ്രശസ്ത ഗാന രചയിതാവ് ബീയാര്‍ പ്രസാദ് ബാല പ്രതിഭകളെ അനുമോദിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: