പൂച്ചാക്കല്‍: വേമ്പനാട്ട് കായലില്‍ സ്ഥാപിച്ച ചാനല്‍ ബോയകള്‍ തെളിയുന്നില്ല. മത്സ്യതൊഴിലാളികള്‍ ദുരിതത്തില്‍. ദേശീയ ജലപാതയുടെ ഭാഗമായി കൊല്ലം മുതല്‍ കോട്ടപ്പുറം വരെയാണ് ബോയകള്‍ സ്ഥാപിച്ചിട്ടുള്ളത്. അരൂര്‍ മുതല്‍ മുഹമ്മ വരെയുള്ള ബോയകള്‍ കത്തുന്നില്ലെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. പച്ചയും ചുവപ്പും നിറത്തിലുള്ളവയാണ് ബോയകള്‍. ഇവ തെളിയാത്തത് മൂലം രാത്രികാലങ്ങളില്‍ മത്സ്യബന്ധന വലകളില്‍ ബോട്ടുകളും വള്ളങ്ങളും ഇടിച്ച് നാശം സംഭവിക്കുന്നത് പതിവാണ്. ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് തൊഴിലാളികള്‍ക്ക് ഉണ്ടാകന്നത്. ബോയകള്‍ തെളിയിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: