ചേര്‍ത്തല: തൈക്കല്‍, കടക്കരപ്പള്ളി പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ തുറക്കാന്‍ അനുവദിക്കാതെ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസേസിയേഷന് യോഗം ആവശ്യപ്പെട്ടു.
കട തുറക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാത്ത പക്ഷം താലൂക്കിലെ മുഴുവന്‍ കടകളും അടച്ചിടാന്‍ യോഗം തീരുമാനിച്ചു. പ്രസിഡന്റ് തൈക്കല്‍ സത്താര്‍ അദ്ധ്യക്ഷനായി.
വി. രാഹുലേയന്‍,എം.കെ. ജവാഹര്‍, ജയചന്ദ്രന്, ഇ.വി. തിലകന്, എന്‍. രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: