ജില്ലയില്‍ 16 പേര്‍ക്ക് കൂടി ഡെങ്കിപ്പനി

Saturday 17 June 2017 9:13 pm IST

തൃശൂര്‍: ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. 1261 പേര്‍ പനിക്ക് ചികിത്സ തേടി. അഞ്ച് പേര്‍ക്ക് ചിക്കന്‍പോക്‌സ് കണ്ടെത്തി. ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങള്‍: നടത്തറ-2 വെള്ളാനിക്കര-4 ചേര്‍പ്പ്-2 കൂര്‍ക്കഞ്ചേരി, പുതൂര്‍, തൃശൂര്‍ കോര്‍പ്പറേഷന്‍, തൃക്കൂര്‍, കണ്ടാങ്ങോട,് പറളം, ആലപ്പാട,് ഒല്ലൂര്‍ക്കര, എന്നിവിടങ്ങളില്‍ ഒന്ന് വീതം. ഡെങ്കിപ്പനി കണ്ടെത്തിയ സ്ഥലങ്ങളില്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. സംയുക്ത മെഡിക്കല്‍ ക്യാമ്പുകള്‍ ആരംഭിച്ചു. സ്‌കൂള്‍ കോളേജ് എന്‍ എസ എസ് യൂണിറ്റ് മായി സഹകരിച്ച് ബോധവല്‍കരണ ഉറവിട നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തി. പനി കൂടുതല്‍ ബാധിച്ച സ്ഥലങ്ങളില്‍ ഫോഗിംഗ് കൂടി നടത്തുന്നുണ്ട്. എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സേവനവും അവശ്യമരുന്നുകളും ലഭ്യമണെന്ന് ഡിഎംഒ ഡോ.കെ സുഹിത അറിയിച്ചു. ചാലക്കുടി: സര്‍ക്കാര്‍ ആശുപത്രിയില്‍ പനിയെ തുടര്‍ന്ന് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ദിനംപ്രതി മുപ്പതോളം പേരാണ് പനിക്ക് മാത്രം ചികിത്സ തേടുന്നത്. കിടത്തിചികിത്സയിലുള്ള 14 പേരില്‍ രണ്ട് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി സൂപ്രണ്ട് ശിവദാസ് പറഞ്ഞു. വിവിധ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. മേലൂര്‍, പരിയാരം, കാടുകുറ്റി പഞ്ചായത്തുകളില്‍ നിന്നാണ് ഡെങ്കി പനി ബാധിച്ചവരേറെയും എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.