സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി

Saturday 17 June 2017 9:15 pm IST

തൃശൂര്‍: പത്മശ്രീകളുടെ ദീപോജ്ജ്വലനത്തോടെ കേരള സംഗീത നാടക അക്കാദമി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. പെരുവനം കുട്ടന്‍മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളത്തോടെയായിരുന്നു തുടക്കം. കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പി.കെ.നാരായണനമ്പ്യാര്‍, കലാമണ്ഡലം ഗോപി, ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കലാമണ്ഡലം ശിവന്‍ നമ്പൂതിരി, പെരുവനം കുട്ടന്‍ മാരാര്‍, മീനാക്ഷി അമ്മ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് കൊണ്ടാണ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത്. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷനായി. ഡോ.പി.വി.കൃഷ്ണന്‍ നായര്‍ എഡിറ്റ് ചെയ്ത വില്യം ഷേക്‌സ്പിയര്‍ വിശ്വവിസ്മയം എന്ന പുസ്തകം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഡോ. എം. എന്‍.വിനയകുമാര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. ഡോ.പി.വി.കൃഷ്ണന്‍ നായര്‍, കലാമണ്ഡലം രജിസ്ട്രാര്‍ കെ.സുന്ദരേശന്‍ എന്നിവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തിന് ശേഷം എ. അനന്തപത്മനാഭനും കുടമാളൂര്‍ ജനാര്‍ദ്ദനനും സംഘവും അവതരിപ്പിച്ച വീണ വേണു കച്ചേരിയും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.