ചാലക്കുടി:പാലക്കാട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ട യുവാവിനേയും,യുവതിയേയും തിരിച്ചറിഞ്ഞു.കാതിക്കുടം വെള്ളന്നൂര്‍ അജിത്(35)ഉം,കാതിക്കുടത്ത് വാടകക്ക് താമസിക്കുന്ന കണ്ണാറ മണപ്പാടന് ബിജുവിന്റെ ഭാര്യ അമ്പിളി(34)യുമാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.കാതിക്കുടം എന്‍.ജി.ഐ.എല്‍ കമ്പനിയിലെ ജീവനക്കാരനാണ് ബിജു.കഴിഞ്ഞ 15 തീയതി മുതല്‍ അമ്പിളിയെ കാണാവാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൊരട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു.പാലക്കാട് ലോഡ്ജില്‍ വിലാസം തെറ്റായാണ് ഇവര്‍ നല്‍കിയിരുന്നത്.ഇവരില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് കൃത്യമായ വിലാസം ലഭിച്ചത്.പാലക്കാട് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: