ബൈക്ക് മോഷണം; കൗമാരക്കാരന്‍ പിടിയില്‍

Saturday 17 June 2017 9:22 pm IST

  മറയൂര്‍: ബൈക്ക് മോഷ്ടിച്ച കേസില്‍ കൗമാരക്കാന്‍ പിടിയില്‍. നാച്ചിവയല്‍ സ്വദേശിയായ 17 കാരനാണ് മറയൂര്‍ പോലീസിന്റെ പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ മൊബൈല്‍ മോഷണവും തെളിഞ്ഞു. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് സഹായഗിരി സെന്റ.് മേരീസ് പള്ളിയിലെ അസി. വികാരി ഫാ. ജോസഫിന്റെ ബൈക്ക് മോഷണം പോകുന്നത്. ഇത് സംബന്ധിച്ച് രാവിലെ തന്നെ ഫാദര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മേഖയിലെ കരിമ്പ് കര്‍ഷകനായ ഒരാള്‍ രാത്രിയില്‍ ഒരു ബാലന്‍ ബൈക്ക് ഉന്തികൊണ്ട് പോകുന്നത് കണ്ടതായി പോലീസിന് മൊഴി നല്‍കി. വെള്ളം തിരിച്ച് വിടാനായി തോട്ടത്തിലെത്തിയപ്പോഴാണ് ഇയാള്‍ പ്രതിയെ കാണുന്നത്. അന്വേഷണത്തില്‍ ഉച്ചയോടെ പ്രതി പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ സഹായഗിരിയിലെ തന്നെ മഹിള സമഖ്യ എന്ന സര്‍ക്കാര്‍ വനിത ഹോസ്റ്റലില്‍ നിന്നും മുന്തിയ ഇനത്തില്‍പ്പെട്ട് മൊബൈല്‍ മോഷ്ടിച്ചതായും പ്രതി സമ്മതിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇവിടെ നിന്നും ജനലിലൂടെ കമ്പ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ പ്രതി കവര്‍ന്നത്. സംഭവത്തില്‍ പോലീസ് രണ്ട് കേസുകളെടുത്തു. അഡീ. എസ്‌ഐമാരായ സിബിച്ചന്‍, രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബൈക്കും കണ്ടെടുത്തു. പ്രതിയെ ഇന്ന് തൊടുപുഴയിലെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.