കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റി ഹൃദ്രോഗികള്‍ക്കായി ഒരാഴ്ച നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 19 തിങ്കള്‍ മുതല്‍ 24 ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്യാമ്പ്. രോഗികള്‍ക്ക് രജിസ്ട്രേഷനും ഡോക്ടറുടെ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍ എക്കോ അല്ലെങ്കില്‍ ടിഎംടി പരിശോധന നടത്താം. കൂടാതെ ബ്ലഡ് ടെസ്റ്റ്, ഇസിജി എന്നിവയ്ക്കും ഇളവുകള്‍ ഉണ്ടാകും. വിവരങ്ങള്‍ക്ക് 8111998143, 8111998077.
പ്രതികരിക്കാൻ ഇവിടെ എഴുതുക: