പറവൂര്‍: ക്രമാനുഗതമായി ഇതര ജാതികള്‍ തമ്മിലുള്ള ആന്തരിക അടുപ്പവും ഒരേ ആശയത്തിനു വേണ്ടിയുള്ള യോജിപ്പും കൊണ്ട് ഹിന്ദുക്കളുടെ സ്ഥായിയായ ഐക്യം സംജാതമാകൂവെന്നും ഹിന്ദുക്കളുടെ ഉന്നതിക്ക് ആത്മീയ അടിത്തറ അനിവാര്യമാണെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സഹ സംയോജകന്‍ േപ്രംകുമാര്ജി. ഹിന്ദു ഐക്യവേദി പറവൂര്‍ താലൂക്ക് സമിതി സംഘടിപ്പിച്ച പ്രമുഖ വ്യക്തികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഐക്യവേദി താലൂക്ക് പ്രസിഡന്റ് പ്രകാശന് തുണ്ടത്തുംകടവ് അദ്ധ്യക്ഷത വഹിച്ചു. ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി അര്.വി. ബാബു, വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ സുന്ദര്‍ജി, സംഘടനാ സെക്രട്ടറി സി. ബാബു, ജില്ലാ പ്രസിഡന്റ് ചന്ദ്രശേഖരന് നായര്‍, സെക്രട്ടറി എം.സി. സാബു ശാന്തി, വൈസ് പ്രസിഡന്റ് പ്രൊഫ. സതീശ ബാബു, താലൂക്ക് സെക്രട്ടറി ടി.വി. വേണു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: