മോദിക്ക് 18 ഇന നിവേദനം

Saturday 17 June 2017 9:46 pm IST

മെട്രോ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 18 ഇന ആവശ്യങ്ങള്‍ അടങ്ങുന്ന നിവേദനം നല്‍കി. എയിംസ്, വ്യവസായ ഇടനാഴി, റബറിന്റെ താങ്ങുവില ഉയര്‍ത്തല്‍ എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍.

 • അന്താരാഷ്ട്ര ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്
 • കേരളത്തിന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്).
 • ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് നീട്ടണം.
 • ഫാക്ടില്‍ പ്രകൃതിവാതകം അടിസ്ഥാനമാക്കിയുള്ള യൂറിയ പ്‌ളാന്റ്
 • കൊച്ചിയില്‍ പെട്രോ കെമിക്കല്‍ കോംപ്‌ളക്‌സ്.
 • കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കരുത്.
 • കൊച്ചി സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വികസിപ്പിക്കണം
 • കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ റെയില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ അംഗീകരിക്കണം.
 • അങ്കമാലി ശബരി റെയില്‍വെ ലൈന്‍.
 • കൊച്ചി മെട്രോ രണ്ടാം ഘട്ടം.
 • തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ.
 • നവകേരളം കര്‍മ്മ പദ്ധതിയും നാലു മിഷനുകളും.
 • എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന കെ.ഫോണ്‍ പദ്ധതി.
 • കോവളം-കാസര്‍കോട് ജലപാത.
 • തൊഴിലുറപ്പു പദ്ധതിയില്‍ ഗ്രാമവികസനമന്ത്രാലയത്തില്‍നിന്ന് തുക പെട്ടെന്ന് ലഭ്യമാക്കണം.
 • കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ വിമാന കമ്പനികളെ അനുവദിക്കണം.
 • ദേശീയ ഗ്രാമീണവികസന കുടിവെളള പരിപാടിക്ക് 500 കോടി അനുവദിക്കണം.
 • അലങ്കാര മത്സ്യ കൃഷിയേയും വില്‍പനയെയും പ്രദര്‍ശനത്തെയും ബാധിക്കുന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മരവിപ്പിക്കണം.