ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമം

Saturday 17 June 2017 9:43 pm IST

കൊച്ചി: മെട്രോ ഉദ്ഘാടനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്താന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമം. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായി നാവികസേന വിമാനത്താവളത്തിന് പുറത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബീഫ് പാചകം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു. രാവിലെ 10.15 ഓടെ വിമാനമിറങ്ങിയ പ്രധാനമന്ത്രി തുടര്‍ന്ന് റോഡ് മാര്‍ഗം പാലാരിവട്ടം സ്റ്റേഷനിലേക്ക് പോയി.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.