പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെയും ‘പാടശേഖര സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ചുടുകാട് ചിറയില്‍ വിത ഉത്സവം നടത്തി. പഞ്ചായത്ത് സമിതിയുടെ ശ്രമഫലമാണ് തരിശുഭൂമി കൃഷിക്കായി ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് മാര്ട്ടിന് ആന്റണി വിത്ത് വിതച്ച് വിതയുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അമലബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുരേഷ് ബാബു, എന്‍.എസ്. സുബീഷ്, വാര്‍ഡ് അംഗങ്ങളായ ഷീല സേവ്യര്‍, ടെസ്സി ജേക്കബ്ബ്, തോമസ് ആന്റണി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: