കൊച്ചി: ഇന്ത്യന്‍ സൈനികര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിന് 30 സെക്കന്‍ഡില്‍ 1500 മണ്‍ചെരാതുകള്‍ തെളിയിച്ച് ലുലു മാള്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്സില്‍. ഒരു വേദിയില്‍ ഏറ്റവും കൂടുതല്‍ എണ്ണവിളക്കുകള്‍ തെളിയിച്ചതിനുള്ള റെക്കോഡാണ് ലുലു മാള്‍ സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ‘സന്ദേശ് ഫോര്‍ സോള്‍ജിയേഴ്സ്’ എന്ന ദീപാവലി ക്യാമ്പെയ്നിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ലുലു മാളിലെ സ്റ്റാഫും മാനേജ്മെന്റും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് 30 സെക്കന്‍ഡില്‍ 1500 മണ്‍ചെരാതുകള്‍ തെളിയിച്ചത്.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പിറന്നാള്‍ ദിവസം കേന്ദ്ര വികലാംഗ ശാക്തീകരണ മന്ത്രാലയവും അലിംകോയും ചേര്‍ന്ന് ഒരു വേദിയില്‍ 989 എണ്ണ വിളക്കുകള്‍ തെളിയിച്ചതിന്റെ റെക്കോഡാണ് ലുലുമാള്‍ ഭേദിച്ചത്. രണ്ടു ലോക റെക്കോഡുകളും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ടാണ് സൃഷ്ടിക്കപ്പെട്ടത് എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് പറഞ്ഞു. ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു മാളിലെ ലുലു ഇവന്റ്സ് ആണ് പരിപാടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: