കോഴിക്കോട്: മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു വര്‍ഷം മുമ്പ് നാടുവിട്ട് കോഴിക്കോട് ഗവ. ആശാഭവന് അന്തേവാസിയായി കഴിഞ്ഞുവന്ന ഹൈദരാബാദ് സ്വദേശി ഇഫ്തിഖാറലി മാതാവിനോടും ബന്ധുക്കളോടുമൊപ്പം ജന്മനാട്ടിലേക്ക് മടങ്ങി.
തെലുങ്കാനയിലെ ഹൈദരാബാദുകാരനായ ഈ 46കാരന് കോഴിക്കോട് നഗരത്തില്‍ അലഞ്ഞുതിരിയുന്നതു കണ്ട് പൊലീസുകാരാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. രോഗം കുറഞ്ഞപ്പോള്‍ ആശാഭവനിലാക്കി. ഇവിടെ വെച്ച് ബന്ധുക്കളെക്കുറിച്ച് വിവരം നല്കി.
സാമൂഹിക പ്രവര്‍ത്തകനായ ശിവന് കോട്ടൂളിയുടെ സഹായത്തോടെ സഹീറാബാദ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മാതാവ് സിദ്ദീഖാ ബീഗം, ഭാര്യ സുബൈദ ബീഗം എന്നിവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാതാവും ബന്ധുക്കളുമെത്തി ജില്ലാ സാമൂഹിക നീതി ഓഫീസറുടെ സാന്നധ്യത്തില് ഇഫ്തിഖാറലിയെ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: