സുരേഷ് ഗോപി ഇന്ന് തമ്പലക്കാട്

Saturday 17 June 2017 9:59 pm IST

കാഞ്ഞിരപ്പള്ളി: മഹാകാളിപാറ ദേവീക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ കര്‍മ്മത്തില്‍ പങ്കെടുക്കാനെത്തുന്ന മലയാളത്തിലെ സൂപ്പര്‍സ്റ്റാറും, ബി ജെ പി യുടെ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയെ കാത്തിരിക്കുകയാണ് തമ്പലക്കാട് ഗ്രാമം. വൈകിട്ട് നാലിന് സുരേഷ്‌ഗോപി എംപി, ഡോ. എന്‍. ജയരാജ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷ്ഠാക്രിയകള്‍ക്കായി തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന്‍ ഭട്ടതിരിപ്പാടിനെ ക്ഷേത്രം ഏല്‍പിക്കും.കടക്കയം കുടുംബയോഗം പണികഴിപ്പിച്ച കടക്കയത്ത് കുട്ടിയമ്മ സ്മാരക അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനവും നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.