പള്ളിക്കത്തോട്: പള്ളിക്കത്തോട് പഞ്ചായത്തില്‍ ഇന്നലെ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ ബിജെപി നടത്തിയ ഹര്‍ത്താല്‍ സമാധാന പൂര്‍ണം. സ്വകാര്യ വാഹനങ്ങള്‍ ഓടിയെങ്കിലും കെഎസ്ആര്‍ടിസി, പ്രൈവറ്റ് ബസുകള്‍ സര്‍വ്വീസ് നടത്തിയില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് തടസ്സമുണ്ടയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. രാവിലെ മുതല്‍ പോലീസ് സന്നാഹം കാവലുണ്ടായിരുന്നെങ്കിലും സമാധാനപരമായ അന്തരീക്ഷമായിരുന്നു ഹര്‍ത്താല്‍ അവസാനിച്ച 6 മണിവരെ.
ഹര്ത്താലിനെതുടര്ന്നു പഞ്ചായത്തിലെ റേഷന്‍ കാര്‍ഡ് വിതരണം മാറ്റിവച്ചിരുന്നു
വെള്ളിയാഴ്ച വൈകുന്നേരം ബിജെപി സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ആനിക്കാട് ശങ്കരനാരായണ മൂര്‍ത്തി ക്ഷേത്രത്തിന്റെ ബോര്‍ഡ് നശിപ്പിച്ചുവെന്നാരോപിച്ചാണ് ബിജെപി ഹര്‍ത്താല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: